ഇ- വേസ്റ്റ് കൈമാറി
ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിന്നും ശേഖരിച്ച ഇലക്ട്രോണിക് വേസ്റ്റുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പ്രവര്‍ത്തനം അവസാനിപ്പിച്ചു വര്‍ഷങ്ങളായിട്ടും ഓഫിസുകളുടെ കോണുകളില്‍ പൊടിപിടിച്ചു ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യമായി മാറിയ കംപ്യൂട്ടറുകളും അനുബന്ധസാമഗ്രികളുമാണ് ജില്ലാ ഹരിതകേരളം- ശുചിത്വമിഷനുകളുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ശേഖരിച്ച് ക്ലീന്‍ കേരളയ്ക്ക് കൈമാറിയത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ്, മലപ്പുറം സിവില്‍ സ്റ്റേഷനിലെ കൈറ്റ് ജില്ലാ ഓഫീസ്, പി.ഡബ്യു.ഡി ബില്‍ഡിംഗ്സ് ഓഫീസ് എന്നിവിടങ്ങില്‍ നിന്നുള്ള ഇ വേസ്റ്റാണ് ശേഖരിച്ചത്. ക്ലീന്‍ കേരള കമ്പനി ഇവ പാലക്കാട്ടെ സംസ്‌കരണ യൂണിറ്റിലേക്ക് കൊണ്ടു പോയി സംസ്‌കരിക്കും. ബാക്കി റീസൈക്ലിംഗ് പ്ലാന്റുകളിലേക്ക് കയറ്റി അയക്കും.
മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് ഇ വേസ്റ്റ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്, ക്ലീന്‍കേരള കമ്പനി അസിസ്റ്റന്റ് മാനേജര്‍ മുജീബ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് കെ. വിനീത്, ഹരിതകേരളം ആര്‍.പി അബുതല്‍ഹത്ത്, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് ടി.ഷിബു, ഐ.ടി കോര്‍ഡിനേറ്റര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments