Skip to main content

വാര്‍ഷികാഘോഷം നാളെ

 നീലേശ്വരം നഗരസഭാ കുടുംബശ്രീ സി.ഡി.എസ് 21 ാം വാര്‍ഷികാഘോഷം നാളെ (28 ) രാവിലെ പത്തിന് നീലേശ്വരം  ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടത്തും. അരങ്ങ്  2019 എന്ന പേരില്‍  സംഘടിപ്പിക്കുന്ന പരിപാടി നെല്‍കൃഷി ഗവേഷണ വിദഗ്ധ ഡോ.ടി.വനജ ഉദ്ഘാടനം ചെയ്യും.  നീലേശ്വരം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ വി ഗൗരി അധ്യക്ഷത വഹിക്കും.നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ മുഖ്യാതിഥിയാകും. കുടുംബശ്രീ സിഡിഎസ്  മെമ്പര്‍ സെക്രട്ടറി കെ പ്രമോദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍  ടി.ടി സുരേന്ദ്രന്‍ മികച്ച എഡിഎസിനെ ആദരിക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.രാധ സര്‍ട്ടിഫിക്കറ്റുകള്‍ വിവരണം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി സുധാകരന്‍ അധ്യക്ഷത വഹിക്കും.

date