Post Category
പട്ടികവര്‍ഗ്ഗ ആനിമേറ്റര്‍ ഒഴിവ്
കുടുംബശ്രീ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പട്ടികവര്‍ഗ്ഗ - സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആനിമേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 10 ാം ക്ലാസ്സ് വിജയിച്ചവരായിരിക്കണം. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് , പദ്ധതി രൂപീകരണം എന്നിവയില്‍ മുന്‍പരിചയം അഭികാമ്യം. താല്പര്യമുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷ ജൂലൈ രണ്ടിന് വൈകീട്ട് നാലിനകം ജില്ലാമിഷന് കോഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന് , കാസര്‍കോട് എന്ന വിലാസത്തിലോ, നേരിട്ടോ എത്തിക്കണം. മുന്‍പ് ആനിമേറ്ററുടെ ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ പുതിയ അപേക്ഷ നല്‍കണം.ഫോണ്‍ - 04994256111
date
- Log in to post comments