Post Category
പ്രകൃതി വായന നടത്തി
ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്, ആക്ട് നീലേശ്വരം , ജില്ലാതല വായന പക്ഷാചരണ സമിതി, കാന്‍ഫെഡ് എന്നിവ സംയുക്തമായി പ്രകൃതി വായന നടത്തി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹകരണത്തോടെ റാണിപുരത്ത് നടത്തിയ പരിപാടി അഡ്വ.പി.കെ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. കെ.പി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു .പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി സി.സുകുമാരന്‍, രാധാകൃഷ്ണന് പി.വി., എന്‍.വി.ജനാര്ദ്ദനന് മാസ്റ്റര്‍, രവീന്ദ്രന്.കെ, ഹരീഷ് കരുവാച്ചേരി, എ.വി.പ്രകാശന്, മനോജ് പട്ടേന, വിജയന് പടന്നക്കാട്, ഉണ്ണികൃഷ്ണന്.കെ, സേതു ബങ്കളം എന്നിവര്‍ സംസാരിച്ചു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ സംഘം ശേഖരിച്ചു.
date
- Log in to post comments