Skip to main content

ദേശീയ ലോക് അദാലത്ത്

 

ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളും ജൂലൈ 13ന് ലോക് അദാലത്ത് നടത്തും. ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 പ്രകാരമുള്ള കേസുകള്‍, ബാങ്ക് റിക്കവറി കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബകോടതി കേസുകള്‍, തൊഴില്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യു, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍, സിവില്‍ കേസുകള്‍ എന്നിവ അദാലത്തിന് പരിഗണിക്കും. കോടതിയില്‍ നിലവിലുള്ളതും കോടതി പരിഗണനയിലില്ലാത്തതുമായ കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. കേസുകള്‍ അദാലത്തിന് പരിഗണിക്കാനുള്ളവര്‍ അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലോ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ ബന്ധപ്പെടണം.          (പിഎന്‍പി 1552/19)

date