Skip to main content

ബഷീര്‍മാല പ്രകാശനവും റിസണ്‍ പ്രദര്‍ശനവും 30 ന്

 

കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി പ്രസിദ്ധീകരിച്ച എം.എന്‍ കാരശ്ശേരിയുടെ ബഷീര്‍മാല പ്രകാശനവും ആനന്ദ് പട്വര്‍ധന്‍ സംവിധാനം ചെയ്ത റിസണ്‍ രണ്ടാം ഭാഗം പ്രദര്‍ശനവും ഞായറാഴ്ച (ജൂണ്‍ 30) നടക്കും. വായന മസാചാരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ 25 ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ്  ബഷീര്‍മാല പ്രകാശനം ചെയ്യുന്നത്. രാവിലെ 9.30 ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങ് അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ മക്കളായ ഷാഹിന ബഷീര്‍, അനീസ് ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
ഊരകം കീഴ്മുറി ജി.എല്‍.പി സ്‌കൂള്‍ ചിത്രീകരിച്ച ബഷീര്‍ മാല വീഡിയോയുടെ പ്രദര്‍ശനവും അരിമ്പ്ര ജി.വി.എച്ച്എസ് സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ബഷീര്‍ പതിപ്പിന്റെ പ്രകാശനവും നടക്കും. ബഷീര്‍ അനുസ്മരണ പ്രഭാഷണം, ബഷീര്‍ മാല ആലാപനം, വൈദ്യര്‍ കൃതി ആലാപനം എന്നിവ നടക്കും. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ നാടകവും അരങ്ങേറും.
ഉച്ചക്ക് മൂന്നിന് ടി.എ.റസാഖ് തിയേറ്ററിലാണ് റീസണ്‍ രണ്ടാം ഭാഗം പ്രദര്‍ശനം നടക്കുക. മാനവീയം വേദിയില്‍ ഓപ്പണ്‍ ഫോറവും നടക്കും.

 

date