Skip to main content

സ്‌കോള്‍ - കേരള : അനുമോദന യോഗം മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

2019 ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയവരെയും എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കോള്‍ - കേരള അനുമോദിക്കുന്നു.  ജൂണ്‍ 29ന് ഉച്ചക്ക് രണ്ടിന് വളാഞ്ചേരി എസ്.കെവിയം കോളേജില്‍ നടക്കുന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.  പ്രൊഫ. ആബിദ് ഹുസൈന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ. കെ. മോഹനകുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എം. ഖലീല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.  

 

date