Skip to main content

മഴക്കാല കെടുതികളെ പ്രതിരോധിക്കാം ; പരിശീലനം 30ന് പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം

മഴക്കാല ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ട്രോമാ കെയറിന്റെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന്  പരിശീലനം  നല്‍കുന്നു. മലപ്പുറം ഗവ. കോളേജില്‍ നടക്കുന്ന പരിശീലനത്തില്‍ സന്നദ്ധ സംഘടനകള്‍, ട്രോമകെയര്‍ വളന്റിയര്‍മാര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പരിശീലനം രാവിലെ 10ന് പികെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എംഎല്‍എ മുഖ്യാതിഥിയാവും. ഉരുള്‍പൊട്ടല്‍, പ്രളയം, മണ്ണിടിച്ചില്‍ തുടങ്ങിയവ പ്രതിരോധിക്കാനും ജനകീയ പങ്കാളിത്തത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിശീലനം നല്‍കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് പരിശീലനം നേടിയ യുവാക്കളെ സജ്ജമാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി തുടര്‍പരിശീലനം പദ്ധതി ലക്ഷ്യമിടുന്നു.
ജില്ല കലക്ടര്‍ ജാഫര്‍ മലിക് അധ്യക്ഷത വഹിക്കും.  സ്റ്റുഡന്റ്സ് ട്രോമാകെയര്‍ ലോഗോ പ്രകശനം ജില്ല പഞ്ചാത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. ഡിഎംഒ കെ സക്കീന, ആര്‍ടിഒ അനൂപ് വര്‍ക്കി, ജില്ല ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, ഡിഡിഇ പി കൃഷ്ണന്‍, ട്രോമാകെയര്‍ രക്ഷാധികാരി ഡിവൈഎസ്പി എംപി മോഹനചന്ദന്‍, റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മീഷനര്‍ ഡോ. പിഎം മുഹമ്മദ് നജീബ്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെഎസ് ഷാജു, ട്രോമാകെയര്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ ഫിറോസ് ബാബു, കൗണ്‍സിലര്‍ തോപ്പില്‍ മുഹമ്മദ് കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. ഉസ്മാന്‍, ജില്ല ട്രൊമാകെയര്‍ സെക്രട്ടറി കെപി പ്രതീഷ്  തുടങ്ങിയവര്‍ പങ്കെടുക്കും. മഴക്കാലക്കെടുതിയെ പ്രതിരോധിക്കാം വിഷയത്തില്‍ സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യകോസ് പരിശീലനം നല്‍കും.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍. 9048911100, 7902202100

 

date