ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാറാത്ത് പഞ്ചായത്തിലെ ഓണപ്പറമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. ഓണക്കാലത്ത് ആവശ്യമായ ചെണ്ടുമല്ലി പൂക്കള്‍ ഉല്‍പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മറുനാടന്‍ പൂക്കളെ മാത്രം ആശ്രയിക്കാതെ പുഷ്പകൃഷിയില്‍ ജില്ലയെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കരിമ്പം ജില്ലാ കൃഷിത്തോട്ടം, കാങ്കോല്‍ സ്റ്റേറ്റ് സീഡ് ഫാം, പാലയാട് കോക്കനട്ട് നഴ്‌സറി എന്നിവിടങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച രണ്ടു ലക്ഷത്തോളം ചെണ്ടുമല്ലി തൈകള്‍ ജില്ലയിലെ 160 കര്‍ഷക ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തു വരികയാണ്. പദ്ധതി നടപ്പിലാക്കുന്നതു വഴി കര്‍ഷകരുടെ ആദായം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ചടങ്ങില്‍ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് മാട്ടൂല്‍, പി പി ഷാജിര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി കെ പീതാംബരബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ ഷിജി മാത്യു എന്നിവര്‍ പങ്കെടുത്തു.
പി എന്‍ സി/2186/2019
- Log in to post comments