Skip to main content

അപേക്ഷ ക്ഷണിച്ചു

പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പിലാക്കുന്ന തൊഴുത്ത്, ആട്ടിൻകൂട് നിർമ്മാണം, ഫാംപോണ്ട്, കോഴിക്കൂട്, കക്കൂസ് നിർമ്മാണം, സോക്ക്പിറ്റ്, അസോള ടാങ്ക്, ഫലവൃക്ഷത്തോട്ടം, വർക്ക് ഷെഡ് തുടങ്ങീ ആനുകൂല്യങ്ങൾക്കായി ബിപിഎൽ, എസ് സി, ആശ്രയ, ഐഎവൈ, വിധവകൾ, വികലാംഗർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജൂലൈ 30 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0480-2890208.
 

date