Skip to main content

തദ്ദേശസ്ഥാപനങ്ങളുടെ  പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി

ജില്ലയിലെ 22 തദ്ദേശസ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. അമ്പലവയല്‍, വെള്ളമുണ്ട, തിരുനെല്ലി, വൈത്തിരി, പനമരം, എടവക, നെന്മേനി, തരിയോട്, പൊഴുതന, കോട്ടത്തറ, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, മേപ്പാടി, പടിഞ്ഞാറത്തറ, പൂതാടി, മീനങ്ങാടി ഗ്രാമപ്പഞ്ചായത്തുകളുടെയും മാനന്തവാടി, കല്‍പ്പറ്റ നഗരസഭകളുടേയും സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളുടേയും ജില്ലാ പഞ്ചായത്തിന്റേയും വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം. 
ഗ്രാമപഞ്ചായത്ത് വിഹിതം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന മേധാവികളെ ഉള്‍പ്പെടുത്തി യോഗം ചേരാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തുക വിനിയോഗത്തെകുറിച്ചുള്ള യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൃത്യമായി പഞ്ചായത്തുകള്‍ക്ക് നല്‍കണം. പഞ്ചായത്ത് തലത്തില്‍ ഇത് മോണിറ്ററിങ് നടത്താന്‍ സംവിധാനം വേണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. മാനന്തവാടി നഗരസഭയുടെ 2019-20 വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍പ്ലാന്‍ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം.സുരേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓഡിനേറ്റര്‍ പി.സാജിത, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date