Post Category
നാഷണൽ ലോക് അദാലത്ത് ജൂലൈ 13 ന്
കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് ജൂലൈ 13 ന് രാവിലെ 10 മുതൽ അയ്യന്തോൾ സിവിൽ സ്റ്റേഷന്റെ സമീപമുളള കോടതി സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു. എല്ലാ പരാതികളും തർക്കങ്ങളും അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ ജൂലൈ അഞ്ചിനകം നൽകണം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ : 0487-2363770.
date
- Log in to post comments