കോഴിക്കോട് അറിയിപ്പുകള്‍ 3
ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ജൂലൈ 17 ന്
കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വര്‍ഷങ്ങളായി കെട്ടികിടക്കുന്ന വാഹന സംബന്ധമായ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ 17 ന് അദാലത്ത് നടത്തും. അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് വാഹന ഉടമകള്‍ ബന്ധപ്പെട്ട രേഖകളും ഓഫീസില്‍ നിന്നും ലഭിച്ച കത്തുകള്‍, അറിയിപ്പുകള്‍ എന്നിവ സഹിതം തിരിച്ചറിയല്‍ കാര്‍ഡുമായി രാവിലെ 10.30 ന് നേരിട്ട് ഹാജരാകണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ഹോര്‍ഡിങ്ങുകള്‍ നീക്കം ചെയ്യല്‍; പരാതികള്‍ അറിയിക്കാം
നഗരസഭകളുടെ പരിധിയിലുളള അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങജശറ്റ, കൊടികള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനുളള നോഡല്‍ ഓഫീസറായി നഗരകാര്യ വകുപ്പിലെ റീജ്യനല്‍ ജോയിന്റ് ഡയറക്ടകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കുന്നതിനായി വിനയന്‍ കെ.പി (നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടര്‍, കോഴിക്കോട് - 1 എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ - 0495 2720340. ഇ.മെയില്‍duarkkd@gmail.com 9447360258.
അനര്‍ഹമായി കൈവശം വച്ച 15 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ മണാശ്ശേരി, നോര്‍ത്ത് കാരശ്ശേരി, കാരമൂല തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ പരിശോധന നടത്തി അനര്‍ഹമായി കൈവശം വെച്ച 15 മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ഇരുനില വീട്, വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കാര്‍ഡുകളാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതിനുള്ള നടപടികള്‍ ഭക്ഷ്യഭദ്രതാ നിയമപ്രകാരം സ്വീകരിക്കുന്നതുമാണ്. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ കാര്‍ഡുകള്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കുന്നതും കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000/- രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി ഒഴികെ), കുടുംബത്തിന് പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളഒക്ത എന്നിവര്‍ക്ക് മുന്‍ഗണനാ /എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നതിനുള്ള റെയ്ഡ് തുടരും. ഈ ആഴ്ചയില്‍ ഈ ഇനത്തില്‍ അനര്‍ഹരില്‍ നിന്നും 25000/- ത്തോളം രൂപ സര്‍ക്കാരിലേക്ക് അടവാക്കിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ.എന്‍.കെ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സദാശിവന്‍, ഷിജേഷ്, സി.പി ഹാരിസ്ബാബു, കെ.പി സുധഛക്ത, ജീവനക്കാരനായ പി.കെ മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു.
പരിശീലന പരിപാടികള്‍ മാറ്റി
ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ ജൂലായില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വിവിധ പരിശീലന പരിപാടികള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0495 2414579.
മുട്ടക്കോഴി, കോഴിക്കൂട് വിതരണം
നഗര പ്രദേശത്ത് പരിമിതമായ സ്ഥലത്ത് കെജ് സമ്പ്രദായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം കോഴിക്കൂടും നാല്/അഞ്ച് മാസം പ്രായമായ കോഴി കുഞ്ഞുങ്ങളെയും മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യുന്നു. 50 ശതമാനം സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ ഗുണഭോക്തൃവിഹിതമായ 5000 രൂപയും സര്‍ക്കാര്‍ വിഹിതമായ 5000 രൂപയും ചേര്‍ത്ത് 10000 രൂപയാണ് യൂണിറ്റ് ഒന്നിന്റെ ചെലവ്. മുന്‍സിപ്പല്‍ പ്രദേശത്തുളള അപേക്ഷകര്‍ യഥാക്രമം മൃഗസംരക്ഷണ വകുപ്പ് സ്ഥാപനങ്ങളായ വെറ്ററിനറി ഹോസ്പിറ്റല്‍ കൊയിലാണ്ടി, വെറ്ററിനറി പോളിക്ലിനിക്ക് വടകര, വെറ്ററിനറി ഡിസ്‌പെന്‍സറി അയനിക്കാട് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണം. അവസാന തീയതി ജൂലൈ 27.
ആടു വളര്‍ത്തലില്‍ പരിശീലനം
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആടു വളര്‍ത്തലില്‍ താല്‍പര്യമുളള കര്‍ഷകര്‍ക്ക് നാല് ദിവസത്തെ പരിശീലന പരിപാടി കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജ്യണല്‍ അനിമല്‍ ഹസ്ബന്‍ഡറി സെന്റര്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലായ് 15 ന് മുമ്പായി അപേക്ഷാ ഫോം പൂരിപ്പിച്ച് റീജ്യണല്‍ അനിമല്‍ ഹസ്ബന്‍ഡറി സെന്ററില്‍ നല്‍കണം.
ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിംഗ്: പരാതികള്‍ ജൂലൈ അഞ്ച് വരെ സമര്‍പ്പിക്കാം
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണുന്നതിനായി ജൂലൈ 12 ന് വയനാട് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ സിറ്റിംഗ് നടത്തും. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലയില്‍ പരാതി സമര്‍പ്പിക്കാനുളളവര്‍ എഴുതി തയ്യാറാക്കിയ പരാതികള്‍ വനിതാശിശുവികസന വകുപ്പിന്റെ കീഴിലെ ഐ.സി.ഡി.എസ് ഓഫീസുകളിലും, കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസിലും നേരിട്ട് ജൂലൈ അഞ്ച് വരെ സമര്‍പ്പിക്കാം.
- Log in to post comments