Skip to main content

ഇ ഹോസ്പിറ്റല്‍ പദ്ധതി : ജൂലൈ ഒന്നു മുതല്‍ പുതിയ ഒ.പി ടിക്കറ്റ്  സിസ്റ്റം  

ഇ ഹോസ്പിറ്റല്‍ പദ്ധതി : ജൂലൈ ഒന്നു മുതല്‍ പുതിയ ഒ.പി ടിക്കറ്റ്  സിസ്റ്റം  

 

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇ ഹോസ്പിറ്റല്‍/ആര്‍ദ്രം പദ്ധതി കോഴിക്കോട് ഗവ. ആശുപത്രികളില്‍ തുടങ്ങുന്നതിന്റെ ഭാഗമായി മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്) ജൂലൈ ഒന്ന് മുതല്‍ പുതിയ ഒ.പി ടിക്കറ്റ്  സിസ്റ്റം  ആരംഭിക്കുന്നു. പദ്ധതി നടപ്പില്‍ വരുന്നതോടുകൂടി രോഗികള്‍ക്ക് പുതിയ തിരിച്ചറിയല്‍ നമ്പര്‍ (യുണീക് ഹോസ്പിറ്റല്‍ ഐഡന്റിറ്റി) അനുവദിക്കുകയും, തുടര്‍ന്ന് ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആജീവനാന്തമുളള എല്ലാ ചികിത്സകള്‍ക്കും ഉപയോഗപ്പെടുത്താവുന്നതുമാണ്.  ആയതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ ശരിയായ പേര്, വയസ്സ്, മേല്‍വിലാസം തുടങ്ങിയവ ഒ.പി കൗണ്ടറുകളില്‍ നല്‍കണം. ഇതിന് സഹായകമായി ആധാര്‍ കാര്‍ഡോ, അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

 

 

അനധികൃത മണല്‍ഖനനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും

 

 

 ജില്ലയില്‍  അനധികൃത മണല്‍ ഖനനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവര്‍ മാനേജ്‌മെന്റ് ജില്ലാ വിദഗ്ധ സമിതി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊയിലാണ്ടി തഹസില്‍ദാര്‍ക്കെതിരെ മണല്‍മാഫിയ നടത്തിയ അക്രമണത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ബോട്ട് ഉള്‍പ്പെടെ ഉപയോഗിച്ച് വരും ദിവസങ്ങളില്‍ പോലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്തമായി സ്‌ക്വാഡ്  പ്രവര്‍ത്തനം നടത്തുന്നതിനും യോഗം തീരുമാനിച്ചു.

 

date