Skip to main content

കോഴിക്കോട് അറിയിപ്പുകള്‍ 2

ഹജ്ജ്  : വാക്സിനേഷന്‍ ക്യാമ്പുകള്‍  ജൂലായ് രണ്ടിന്

 

2019 വര്‍ഷത്തെ ഗവണ്‍മെന്റ് ക്വാട്ടയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോവുന്നവര്‍ക്കായുളള വാക്സിനേഷന്‍ ക്യാമ്പുകള്‍  ജൂലായ് രണ്ടിന് കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രി, (ബീച്ചാശുപത്രി), വടകര ജില്ലാ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി എന്നീ സ്ഥലങ്ങളില്‍  രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.  വാക്സിനേഷന് വരുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം വരേണ്ടതാണ്. ഫോണ്‍  0495 2370494.

 

 

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ചേര്‍ന്നു

 

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ജൂണ്‍ 28 ന് ഉച്ചയക്ക് രണ്ട് മണിക്ക് കലക്ടറേറ്റിലെ അഡീ. ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ ചേംബറില്‍ ചേര്‍ന്നു. യോഗത്തില്‍ മള്‍ട്ടി കാര്‍സ് സര്‍വ്വീസ് സെന്റര്‍ തുടങ്ങുന്നതിനായി സ്ഥലം വാങ്ങുന്നതിലേക്ക് ഒരു എന്‍.ആര്‍.ഐ ചെക്ക് സെക്യൂരിറ്റി ഡെപോസിറ്റ് ആയി നല്‍കിയ 700000 രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ച് വിശ്വാസവഞ്ചന കാണിച്ചത് സംബന്ധിച്ച്  വെസ്റ്റ്ഹില്‍ സ്വദേശിയുടെ പരാതി യോഗം ചര്‍ച്ച ചെയ്തു. അഞ്ചിത്ത് പുളിക്കല്‍ സമര്‍പ്പിച്ച പരാതിയി•േല്‍ അന്വേഷണം നടത്തുന്നതിന് പോലീസ് വകുപ്പിന് ആവശ്യമായ എല്ലാ രേഖകളും സഹിതം വിശദമായ പരാതി സമര്‍പ്പിക്കാന്‍ അഞ്ചിത്തിന് നിര്‍ദ്ദേശം നല്‍കി. ജൂലൈ ആദ്യവാരം നടക്കുന്ന യോഗത്തിന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രതിനിധിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

 

അരോഗ്യ ഇന്‍ഷ്യൂറന്‍സ് കാര്‍ഡ് പുതുക്കല്‍

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ  ആരോഗ്യ  ഇന്‍ഷ്യൂറന്‍സ്  കാര്‍ഡ്  പുതുക്കല്‍  ജൂലൈ രണ്ട് മുതല്‍  11 വരെ  നടക്കും. നിലവിലുള്ള  കാര്‍ഡ്,  റേഷന്‍കാര്‍ഡ് , ആധാര്‍ കാര്‍ഡ്, 50 രൂപ എന്നിവ സഹിതം ഒരംഗം ഹാജരാവണം. ഒന്ന്, രണ്ട് വാര്‍ഡ്  ജൂലായ് രണ്ട്,  മൂന്ന്, നാല് വാര്‍ഡ്  ജൂലായ് മൂന്ന് ,   അഞ്ച്, എട്ട് വാര്‍ഡ് ജൂലായ് നാല്, 17,18  വാര്‍ഡ്   ജൂലായ് അഞ്ച് എന്നീ വാര്‍ഡുകള്‍ ഷംസ് ഓഡിറ്റോറിയത്തിലും,  ആറ്, ഏഴ്  വാര്‍ഡ് ജൂലായ് ഏഴ്, ഒമ്പത്, പത്ത്  വാര്‍ഡ് ജൂലായ് എട്ട്,  11, 12 വാര്‍ഡ്  ജൂലായ് ഒന്‍പത്,  13, 14 വാര്‍ഡ്  ജൂലായ് പത്ത്, 15,16  വാര്‍ഡ് ജൂലായ് 11 എന്നീ വാര്‍ഡുകള്‍ ആത്മവിദ്യാകേന്ദ്ര (ചോമ്പാല ) ത്തിലും നടക്കുന്നതാണ്. 

 

പച്ചത്തുരുത്ത് പരിശീലനവും ഹരിത കര്‍മ്മ സേനയ്ക്ക് യൂണിഫോം വിതരണവും 

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല പച്ചത്തുരുത്ത് ശില്പശാലയും ഹരിത കര്‍മ്മ സേനയ്ക്ക് യൂണിഫോം വിതരണവും നടന്നു. കാരശേരി വനിത ബാങ്ക് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ്  ഉദ്ഘാടനം ചെയ്തു. പച്ചത്തുരുത്ത് നിര്‍മ്മാണവും ആവശ്യകതയും എന്ന വിഷയത്തില്‍ ഹരിത കേരളം ജില്ലാ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രാജേഷ് ക്ലാസെടുത്തു. ഹരിത കര്‍മ്മ സേനയ്ക്ക് ശക്തി പകരുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു മാസമായി നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് യൂണിഫോം വിതരണം. പരിപാടിയില്‍ ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്‌സണ്‍ ഉനൈസ്, വി.പി ജമീല, ഹരിത സഹായം പ്രതിനിധി എം ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

 

date