Skip to main content

വർക്കർ / ഹെൽപ്പർ നിയമനം

ചാവക്കാട് ഐ.സി.ഡി.എസിനു കീഴിലുള്ള പുന്നയൂർക്കുളം പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകളായിരിക്കണം അപേക്ഷകർ. പത്താം തരം പാസ്സായവർക്ക് വർക്കർ തസ്തികയിലേക്കും പത്താം തരം പാസ്സാകാത്തവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ ജൂലൈ 20 വരെ ചാവക്കാട് ഐ.സി.ഡി.എസ്. ഓഫീസിൽ സ്വീകരിക്കും. ഫോൺ : 0487 2507707.
 

date