Skip to main content

സംസ്‌കാരവും പൈതൃകവും കോര്‍ത്തിണക്കി  ജില്ലയുടെ നവീകരിച്ച വെബ്‌സൈറ്റ്

 

സംസ്‌കാരവും പൈതൃകവും കോര്‍ത്തിണക്കി ജില്ലയുടെ നവീകരിച്ച ദ്വിഭാഷാ വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുകള്‍ മുഖേന രാജ്യത്തെ എല്ലാ ജില്ലകളിലെയും വെബ്‌സൈറ്റ് ഏകമാതൃകയില്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയുടെ വെബ്‌സൈറ്റും നവീകരിച്ചത്. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ രൂപീകൃതമായിട്ടുള്ള വെബ്‌സൈറ്റില്‍ ജില്ലയുടെ ടൂറിസം, സംസ്‌കാരം, പൈതൃകം, ചരിത്രം, ജനസംഖ്യ, ഭൂപടം, ഭരണപരമായ സജ്ജീകരണം, അതത് ദിവസങ്ങളിലെ പ്രധാന സര്‍ക്കാര്‍ വാര്‍ത്തകള്‍ തുടങ്ങിയവയെല്ലാം www.pathanamthitta.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഡയറക്ടറിയിലൂടെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍, സര്‍ക്കാര്‍ ഓഫീസുകളുടെ നമ്പരുകള്‍ തുടങ്ങിയവയും ലഭ്യമാകും. 

ദേശീയ പ്രാധാന്യമുള്ള ടൂറിസം മേഖലകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങളും ഈ സ്ഥലങ്ങളിലേക്ക് വ്യോമമാര്‍ഗമുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചും, താമസസൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും മനസ്സിലാക്കാം. 

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്  ഓഫീസര്‍ ജിജി ജോര്‍ജ്, അഡീഷണല്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആലീസ് ആന്‍ഡ്രൂസ് കോട്ടിരി, ജില്ലാ ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷിബു തോമസ്, ജില്ലാ ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

സാങ്കേതിക മേഖലയില്‍ രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിച്ച് പൗരന്മാര്‍ക്ക് സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ ഇന്‍ഡ്യ ക്യാമ്പയിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വെബ്‌സൈറ്റ് നവീകരണം. 

                 (പിഎന്‍പി 1615/19) 

date