Skip to main content
താന്നിപ്പൊതിയില്‍ഔസേപ്പിനു കെയര്‍ഹോം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വീട്

കെയര്‍ഹോംകൈത്താങ്ങായി, ഔസേപ്പച്ചനു കിട്ടി മോഹഗൃഹം

തങ്കമണി കുട്ടന്‍കവലയില്‍ റോഡിനു സമീപം ആരും കൊതിക്കും വിധം ഒരു കിടുക്കന്‍ വീട്. പ്രളയംവരുത്തിയ കനത്ത നഷ്ടത്തിന് ഒരാണ്ട് തികയും മുന്‍പേ താന്നിപ്പൊതിയില്‍ ഔസേപ്പും കുടുംബവും സ്വന്തമാക്കിയതാണ് ഈ സുരക്ഷിത ഭവനം. സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതി പ്രകാരം തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്കാണ് അഞ്ചു ലക്ഷം രൂപ മുടക്കി ഈ കുടുംബത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. സോപാനത്തോടു കൂടിയ പൂമുഖം , ഹാള്‍, മൂന്ന് ബെഡ്‌റൂം, ബാത്ത്‌റൂം, അടുക്കള എന്നിവ ഉള്‍പ്പെടുന്ന ഈ മനോഹര ഭവനത്തില്‍ ഇവര്‍ സുരക്ഷിതരായി താമസം ആരംഭിച്ചിട്ട് കുറച്ച ്ദിവസങ്ങളേ ആയിട്ടുള്ളു. 
കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ഇവര്‍ താമസിച്ചിരുന്ന നീലിവയല്‍ ഭാഗത്തെ വീടുംവീട്ടുപകരണങ്ങളും കൃഷിയുമെല്ലാം ഒന്നാകെ നശിച്ചുപോയത്. 
ഒരാഴ്ചക്കാലംദുരിതാശ്വാസ ക്യാമ്പിലും തുടര്‍ന്ന് പത്തു മാസത്തോളംവാടകയ്ക്കുംതാമസിച്ചു. അപ്രതീക്ഷിതദുരന്തത്തില്‍ പകച്ചുപോയ ഈ കുടുംബത്തിന് താങ്ങുംതണലുമായി നാട്ടുകാരുംഒപ്പംസര്‍ക്കാരുംകൈകോര്‍ത്തതോടെ കുട്ടന്‍കവല ഭാഗത്ത് റോഡിനോടു ചേര്‍ന്ന് ഏറെ സൗകര്യപ്രദമായ രീതിയില്‍സ്ഥലംവാങ്ങി നല്ലൊരുവീടു നിര്‍മ്മിക്കാന്‍ സാധിച്ചു. കെയര്‍ഹോം പദ്ധതിയിലുള്‍പ്പെടുത്തി തങ്കമണി സഹകരണ ബാങ്കില്‍ നിന്നും അനുവദിച്ച ധനസഹായം കൊണ്ട് മേസ്തിരി ജോലിക്കാരനായ മൂത്തമകന്‍ ഷിന്റോയുടെ മേല്‍നോട്ടത്തില്‍ നടന്ന അധ്വാനത്തില്‍  നാട്ടുകാരും പങ്കാളികളായതോടെമൂന്നുമാസത്തിനകം പുതിയവീട് നിര്‍മ്മിക്കുവാനായി. ഇളയ മകന്‍ സിജോ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്. നഷ്ടമായതിനു പകരം സുരക്ഷിത മേഖലയില്‍ അടച്ചുറപ്പുള്ള നല്ലൊരുവീട്‌സ്വന്തമായതിന്റെസന്തോഷംഔസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മയുടെ വാക്കുകളില്‍ നിറഞ്ഞു നില്ക്കുന്നു.  
ഇത്തരത്തില്‍ പ്രളയത്തില്‍വീട് നഷ്ടമായ 22 കുടുംബങ്ങള്‍ക്കാണ് തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചു വരുന്നത്. ഈ മാസം അവസാനത്തോടെ എല്ലാ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും. ഇടുക്കിതാലൂക്കില്‍ആകെ 59 കെയര്‍ ഹോം വീടുകള്‍ ഇതിനോടകം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രളയത്തില്‍കിടപ്പാടം ഉള്‍പ്പെടെ എല്ലാം നഷ്ടമായവര്‍ക്ക് ജീവിതത്തിന്റെ പുതുതീരം സമ്മാനിക്കുകയാണ് ഈ കെയര്‍ഹോംവീടുകള്‍.
 

date