Skip to main content
പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായുള്ള പദ്ധതികളെക്കുറിച്ചു റെഡ്‌ക്രോസ് പ്രതിനിധികളും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ഭാരവാഹികളുംജില്ലാ കളക്ടര്‍ എച്ച്. ദിനേശനുമായി ചര്‍ച്ച ചെയ്യുന്നു.

ജില്ലയുടെ പുനര്‍നിര്‍മാണത്തിനായി പുതിയ പദ്ധതികള്‍

ജില്ലയില്‍ പ്രളയാനന്തര പുനര്‍ നിര്‍മ്മാണങ്ങള്‍ക്കായി നൂതന പദ്ധതികളുമായി കേരളറെഡ് ക്രോസ്സ് സൊസൈറ്റിയും ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയും. ജില്ലാകളക്ടര്‍ എച്ച് ദിനേശനുമായി കളക്ട്രേറ്റില്‍ സൊസൈറ്റി പ്രധിനിധികള്‍ പദ്ധതികളെ കുറിച്ച് ചര്‍ച്ച നടത്തി. പ്രധാനമായും നാല്‌മേഖലകള്‍ക്ക് ഊന്നല്‍ നല്കിയുള്ള പദ്ധതികളാണ് സൊസൈറ്റികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.  പ്രളയാനന്തര ഭവനങ്ങളുടെ പുനര്‍നിര്‍മ്മാണം, ഉപജീവന സഹായം, ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും, ദുരന്തസാധ്യത കുറയ്ക്കല്‍ തുടങ്ങിയവക്ക് ആവശ്യമായ പദ്ധതികള്‍  ജില്ലയുടെ വിവിധ ഇടങ്ങളില്‍സംയുക്തമായി ആവിഷ്‌കരിച്ച് നടപ്പിലാക്കാനാണ് കേരളറെഡ് ക്രോസ്സ്‌സൊസൈറ്റിയും ഖത്തര്‍ റെഡ് ക്രെസന്റ്്‌സൊസൈറ്റിയുംലക്ഷ്യമിടുന്നത്. കുടുംബശ്രീയുമായിസഹകരിച്ച്‌വിവിധ പദ്ധതികളും ഇവര്‍ആവിഷ്‌കരിക്കുന്നുണ്ട്. 
യോഗത്തില്‍  ഇന്ത്യന്‍ റെഡ്‌ക്രോസ് ദുരന്തനിവാരണ വിഭാഗം മേധാവി റീന ത്രിപാഠി, ആരോഗ്യവകുപ്പ് പ്രധിനിധി ഡോ. ജോബിന്‍ ജി ജോസഫ്, ഫയര്‍ ആന്റ് റെസ്‌ക്യൂഎ.എസ്.റ്റി.എ കരുണാകരന്‍ പിള്ള, കുടുംബശ്രീ  പ്രതിനിധി ജൂബിമാത്യു, യു.എന്‍.ഡി.പി  പ്രധിനിധി അബ്ദുള്‍ നൂര്‍, പ്രശാന്ത് പി,  ഖത്തര്‍ റെഡ് ക്രെസന്റ്്‌സൊസൈറ്റി  പ്രധിനിധികള്‍തുടങ്ങിയവര്‍ പങ്കെടുത്തു.

date