Skip to main content

കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി;  ജില്ലയില്‍ 2,01,320 കുടുംബങ്ങള്‍ക്ക് അംഗത്വം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ 201320 കുടുംബങ്ങള്‍ക്ക് അംഗത്വം. ആകെ അര്‍ഹതയുള്ള കുടുംബങ്ങളുടെ 85 ശതമാനമാണിത്. ഇവര്‍ക്കുളള കാര്‍ഡ് വിതരണം പഞ്ചായത്തുകള്‍ മുഖേന നടന്നു വരികയാണ്. 
 
മാര്‍ച്ച് 31വരെ സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രിയില്‍ നിന്നും പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കത്ത് കിട്ടിയ കുടുംബങ്ങള്‍ക്കുമാണ് പുതിയ കാര്‍ഡ് ലഭിക്കുക. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, 50 രൂപ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കുടുംബത്തിലെ ഒരു അംഗം കാര്‍ഡ് പുതുക്കല്‍ കേന്ദ്രത്തില്‍ എത്തണം. 

  പദ്ധതിപ്രകാരം ഒരു കുടുംബത്തിന് അഞ്ച്  ലക്ഷം രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ഒരു വര്‍ഷം ലഭിക്കും. കുടുംബത്തിലെ മറ്റംഗങ്ങളെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുമ്പോഴും ജില്ലാ തലത്തിലുള്ള കിയോസ്ക് മുഖേനയും കൂട്ടിച്ചേര്‍ക്കാന്‍ അവസരം ലഭിക്കും. പഞ്ചായത്ത് തലത്തിലുള്ള കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങളെക്കുറിച്ച് അറിയുന്നതിന് കുടുംബശ്രീ സിഡിഎസുമായി ബന്ധപ്പെടണം.  

date