Post Category
ഓണ്‍ലൈന്‍ പഠനപരിപോഷക പദ്ധതി
ജില്ലാ ഭരണകൂടവും അക്ഷയകേന്ദ്രവും സംയുക്തമായി തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യഭ്യാസ വകുപ്പിന്റെയും പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ 7,8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്കായി ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഐ.റ്റി എന്നി വിഷയങ്ങളില്‍ സ്കൂള്‍ സിലബസ് അനുസരിച്ച് ഉള്ള ട്യൂഷന് ക്ലാസുകള്‍ നടത്തുന്നു. വിദ്യാഭ്യാസ വകുപ്പിലെ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സഹായത്തോടെ ഓണ്‍ലൈന്‍ സംവിധാനം മുഖേനയാണ് ട്യൂഷന് ക്ലാസുകള്‍ നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കുന്നത് ഇടുക്കി ജില്ലയിലാണ്.
date
- Log in to post comments