വാസ്തുവിദ്യാ ഗുരുകുലത്തില്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം), പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്സ്, ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, നാലുമാസത്തെ മ്യൂറല്‍ പെയിന്റിംഗ് പരിശീലനം (വനിതകള്‍ക്ക് ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടണം. വെബ്സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുകയോ അല്ലെങ്കില്‍ അപേക്ഷ ഫീസ് മണിയോര്‍ഡറായോ പോസ്റ്റല്‍ ഓര്‍ഡറായോ അയച്ചാല്‍ അപേക്ഷാഫോം ലഭിക്കും. അപേക്ഷകള്‍ അയക്കേണ്ട വിലാസം എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട- 689533. ഫോണ്‍ 0468- 2319740, 9847053293.
- Log in to post comments