Skip to main content

സി ഡി എസ് ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ സി ഡി എസ് ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് നിര്‍വഹിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യം, കൗണ്‍സലിംഗ്, സെമിനാറുകള്‍, അദാലത്തുകള്‍, കമ്പ്യൂട്ടര്‍ പരിശീലനം, കരിയര്‍ ഓറിയന്റേഷന്‍ എന്നിവയാണ് ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിലൂടെ നടപ്പാക്കുന്നത്.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് സി ഷൈമ അധ്യക്ഷത വഹിച്ചു. ജെന്റര്‍ അസിസ്റ്റന്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി വി അഖിലേഷ്  പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി കെ രാജന്‍, പി വി കാഞ്ചന സംസാരിച്ചു.
പി എന്‍ സി/2238/2019

 

date