എറണാകുളം അറിയിപ്പുകള്
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം )കോഴ്സിലേക്ക് തിരുവനന്തപുരം സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ ക്ക് അപേക്ഷിക്കാം. പ്രായ പരിധി ഇല്ല. പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റണ്‍ഷിപ്പ് എന്നിവക്കുള്ള അവസരം ഉണ്ടായിരിക്കും . ksg.ketlron.in എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 20 നകം സെന്ററില്‍ ലഭിക്കേണ്ടതാണ്. ക്ലാസുകള്‍ ആഗസ്റ്റില്‍ ആരംഭിക്കം.
ലോജിസ്റ്റിക്സ്& സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ
കോഴ്സ്: കെല്‍ട്രോണില്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് & സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in വെബ്സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30.
വിശദ വിവരങ്ങള്‍ക്ക് :0471-2325154/4016555 എന്ന ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടുക.
പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് പ്രത്യേക ധനസഹായം നല്കുന്ന പദ്ധതിയിലേയ്ക്ക്
അപേക്ഷ ക്ഷണിക്കുന്നു
കൊച്ചി: വിവിധ വകുപ്പുകള്‍ മുഖേന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം പൂര്‍ണ്ണമായും കൈപ്പറ്റി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവരും നിര്‍ദ്ദിഷ്ട രീതിയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും സ്വന്തം നിലയില്‍ വീട് നിര്‍മ്മാണം ആരംഭിച്ചിട്ട് പണി പൂര്‍ത്തിയാക്കാത്തവരുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്മ്മാണംപൂര്ത്തീകരിക്കുന്നതിന് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ 1,50,000/ രൂപ (ഒന്നര ലക്ഷം രൂപ മാത്രം) വരെ പ്രത്യേക ധനസഹായം അനുവദിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.
ധനസഹായത്തിന് അര്‍ഹരായവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം അപേക്ഷകന്റെ ജാതി, വരുമാനം, ഭൂമിയുടെ കൈവശാവകാശം അല്ലെങ്കില്‍ വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. കൂടാതെ വകുപ്പ്/ഏജന്‍സികളില്‍ നിന്നും ധനസഹായം പൂര്‍ണ്ണമായും കൈപ്പറ്റിയിട്ടുള്ളവര്‍ അവസാന ഗഡു കൈപ്പറ്റിയ തീയതി സംബന്ധിച്ച് ബന്ധപ്പെട്ട് വകുപ്പ്/ഏജന്‍സിയില്‍ നിന്നുള്ള സാക്ഷ്യപത്രവും നിശ്ചിത മാതൃകയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തതിനാല്‍ അവസാന ഗഡു ധനസഹായം കൈപ്പറ്റാത്തവര്‍ ആയത് സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സി/വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രവും സ്വന്തമായി വീട് നിര്മ്മിച്ചുപൂര്ത്തീകരിക്കാത്തവര് വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി/എന്‍ജിനീയര്‍ നല്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ഭവന പൂര്‍ത്തീകരണത്തിന് ആവശ്യമായ പ്രവര്‍ത്തികള്‍ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എന്‍ജിനീയര്‍/ഓവര്‍സിയര്‍ അല്ലെങ്കില്‍ അംഗീകൃത ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍ തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ചെയ്യുവാനുദ്ദേശിക്കുന്ന പ്രവര്‍ത്തികളിലെ ഓരോ ഇനത്തിനും വേണ്ടി വരുന്ന തുക വ്യക്തമാക്കുന്ന എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് എസ്റ്റിമേറ്റിനൊപ്പം ഹാജരാക്കണ്ടതാണ്. നിശ്ചിത മാതൃകയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തവര്‍ അപ്രകാരമുള്ള മേല്‍ക്കൂരയ്ക്കുള്ള തുക വകയിരുത്തിയ ശേഷം മാത്രമേ മറ്റ് പ്രവര്‍ത്തികള്‍ക്ക് തുക എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിക്കാവൂ. ലൈഫ് മിഷന് പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും ബ്ലോക്ക്/
മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി വികസന വകുപ്പ് ഓഫീസ്സുകളില്‍ ലഭിക്കും. ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി വികസന വകുപ്പ് ഓഫീസ്സര്മാര്ക്ക് ജൂലൈ 30 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഡവലപ്മെന്റ് ഓഫീസര്‍; താത്കാലിക നിയമനം
കൊച്ചി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഡവലപ്മെന്റ് ഓഫീസര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ബിരുദം, എം.ബി.എ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കാക്കനാട് സിവില്‍ സ്റ്റേഷന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ജൂലൈ 10 നകം നേരിട്ട് ബന്ധപ്പെടാം.
സംസ്ഥാന ജൂഡോ അസോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൊച്ചി: കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന കേരള ജൂഡോ അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2019-2020 മുതല്‍ നാല് വര്‍ഷത്തേക്കുളള ഭാരവാഹികളായി പ്രസിഡന്റ്് ബൈജു ഗോപാലന്, സെക്രട്ടറിയായി രേണ് പി.ആര്, ട്രഷററായി ജോജു പി.എസ് എന്നിവരെ തിരഞ്ഞെടുത്തു. ജൂഡോ ഫെഡറേഷന് പ്രതിനിധിയായ കൈലാസ് യാദവ്, സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രിതിനിധിയായ അഡ്വ.പി.വി.ശ്രീനിജിന്‍, ഒജിമ്പിക് അസോസിയേഷന് പ്രതിനിധിയായ കെ.എഫ്.എ സെക്രട്ടറി അനില്‍കുമാര്‍.പി എന്നിവര്‍ സംസാരിച്ചു. നിലവിലെ പ്രസിഡന്റ് എ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയായിരുന്ന ജോയ് വര്‍ഗീസ് സ്വാഗതവും ആശംസിച്ചു.
- Log in to post comments