Skip to main content

ജില്ലാതല ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി രൂപീകരിച്ചു

     ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമം ജില്ലാതലത്തില്‍ കാര്യക്ഷമമായി      നടപ്പിലാക്കുന്നതിനും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ   സഹായിക്കുന്നതിനും  ഉപദേശം നല്‍കുന്നതിനും ജില്ലാതല ഭക്ഷ്യ സുരക്ഷാ   ഉപദേശക സമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനായും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (ആരോഗ്യം) വൈസ് ചെയര്‍പേഴ്‌സനായും, ജില്ല ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സെക്രട്ടറിയായും ഉളള 11 അംഗ സമിതിയാണ് രൂപീകരിച്ചത്.   ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ സപ്ലൈ ഓഫീസര്‍,     വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസര്‍, ന്യൂട്രീഷനിസ്റ്റ്, ഫുഡ് അനാലിസ്റ്റ്, ഭക്ഷ്യ വ്യാപാരമേഖലയെ പ്രതിനിധീകരിച്ച് ഒരാളും ഉപഭോക്തൃ സംഘടനയെ പ്രതിനിധീകരിച്ച് ഒരാളും  ഉള്‍പ്പെടുന്നതാണ് 11 അംഗ കമ്മിറ്റി.  മൂന്നുമാസത്തിലൊരിക്കല്‍ ഉപദേശക സമിതിയുടെ യോഗം ചേരും.  

date