Post Category
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്: അഭിമുഖം 8ന്
മേലുകാവ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി സെന്ററില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനത്തിന് ജൂലൈ എട്ട് രാവിലെ 11ന് അഭിമുഖം നടത്തും. ബിരുദവും, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡി.സി.എ/ഡി.റ്റി.പി, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം.
പ്രായം 20നും 30നും മധ്യേ. അപേക്ഷകര്‍ പട്ടികവര്ഗ്ഗവിഭാഗത്തില്പ്പെട്ടവരും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിര താമസക്കാരുമായിരിക്കണം. ഫോണ്‍: 04828 202751, 9496070351
date
- Log in to post comments