മാനേജ്മെന്റ് ട്രെയ്നി നിയമനം
കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി. ഓഫീസ്, വൈക്കം, പുഞ്ചവയല്‍, മേലുകാവ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയ്നി നിയമനത്തിന് ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം.
ബിരുദധാരികള്‍ക്കു അഞ്ച് മാര്‍ക്ക് ഗ്രേസ്സ്മാര്ക്ക് ലഭിക്കും. കുടുംബ വാര്‍ഷികവരുമാനം 40,000 രൂപയില്‍ കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കും.
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫാറത്തിന്റെ മാതൃക കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി. ഓഫീസ്, വൈക്കം,പുഞ്ചവയല്‍,മേലുകാവ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 വൈകിട്ട് അഞ്ചിനകം നല്‍കണം. 04828 202751
- Log in to post comments