കണ്ണൂര്‍ അറിയിപ്പുകള്
അപേക്ഷ ക്ഷണിച്ചു
ആഗസ്തില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സി ഒ ഇ സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ബി ബി ബി ടി, അഡ്വാന്‍സ്ഡ് മോഡ്യൂള്‍ എന്നിവയില്‍ പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് കണ്ണൂര്‍ ഗവ.ഐ ടി ഐ പ്രിന്‍സിപ്പലിന് ലഭിക്കണം. ഫോണ്‍: 0497 2835183.
പി എന്‍ സി/2256/2019
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത ക്യുഎ-ക്യുസി-എന്‍ഡിടി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ ടി ഐ ഡിപ്ലോമ/ബി ടെക് ഡിഗ്രി. ജൂലൈ ഒമ്പത് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 8281723705.
പി എന്‍ സി/2257/2019
ഇ ഗ്രാന്റ്സ് ശില്പശാല
പട്ടികജാതി വികസന വകുപ്പ് വഴി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യുന്ന ഇ ഗ്രാന്റ്സ് പദ്ധതിയെക്കുറിച്ചും സോഫ്റ്റ്വെയറിനെ സംബന്ധിച്ചുമുള്ള ശില്പശാല ജൂലൈ എട്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളില്‍ ഇ ഗ്രാന്റ്സ് കൈകാര്യം ചെയ്യുന്ന രണ്ട് ജീവനക്കാരോ/സ്ഥാപന മേധാവിയോ ശില്പശാലയില് പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700596.
പി എന്‍ സി/2258/2019
കശുമാവ് ഗ്രാഫ്റ്റുകള്‍ വില്പനക്ക്
പാലയാട് തെങ്ങിന്‍തൈ നഴ്സറിയില്‍ പ്രിയങ്ക, ധനശ്രീ എന്നീ ഇനം കശുമാവ് ഗ്രാഫ്റ്റുകള്‍ വിതരണത്തിന് തയ്യാറായതായി ഫാം ഓഫീസര്‍ അറിയിച്ചു. ഒന്നിന് 40 രൂപയാണ് വില. ഫോണ്‍: 0490 2345766.
പി എന്‍ സി/2259/2019
സ്കോളര്‍ഷിപ്പ്; തീയതി നീട്ടി
മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018-19 അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 20 വരെ നീട്ടിയതായി മാനേജര്‍ അറിയിച്ചു. വെള്ള പേപ്പറില്‍ മാനേജര്‍ക്ക് എഴുതിയ അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റെയോ മക്കളുടെയോ ബാങ്ക് പാസ് ബുക്ക്(സഹകരണ ബാങ്ക് ഒഴികെ) എന്നിവയുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. അപേക്ഷകള്‍ മാനേജര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-4 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0495 2720577.
പി എന്‍ സി/2260/2019
ബാലാവകാശ കമ്മീഷന് സിറ്റിംഗ്
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ കുട്ടികളുടെ അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി ദേശീയ ബാലാവകാശ കമ്മീഷന് ജൂലൈ 12 ന് രാവിലെ ഒമ്പത് മണി മുതല്‍ കല്പറ്റ സിവില്‍ സ്റ്റേഷനില്‍ സിറ്റിംഗ് നടത്തും. കുട്ടികള്‍, രക്ഷിതാക്കള്‍, കുട്ടികളുടെ സംരക്ഷകര്‍, കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍/സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് കമ്മീഷനില്‍ നേരിട്ട് പരാതി സമര്‍പ്പിക്കാം. നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജൂലൈ എട്ടിന് വൈകിട്ട് മൂന്ന് മണി വരെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പരാതി സമര്‍പ്പിക്കാം. ഫോണ്‍: 0490 2326199.
പി എന്‍ സി/2261/2019
ലേലം ചെയ്യും
തളിപ്പറമ്പ് വികസന പരിശീലന കേന്ദ്രം ഉടമസ്ഥതയിലുള്ള ഫാം വക സ്ഥലത്തുള്ള മുറിച്ചുമാറ്റിയ പ്ലാവ്, കമ്പകം, മുള്ളുവേങ്ങ, വട്ട, മാവ്, കമുദ് എന്നീ മരങ്ങള്‍ ജൂലൈ 10 ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2700143.
പി എന്‍ സി/2262/2019
പത്രപ്രവര്‍ത്തക പെന്ഷന് അംഗത്വം പുനസ്ഥാപിക്കാം
പത്രപ്രവര്‍ത്തക ക്ഷേമ പദ്ധതിക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനാല്‍ അംശദായം മൂന്ന് വര്‍ഷം വരെ മുടക്കം വരുത്തിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംശദായം അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ആറുമാസം വരെ കുടിശ്ശിക വരുത്തിയവരെ പിഴപലിശയില്‍ നിന്നും ഒഴിവാക്കിയും ഏഴ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ അംശദായം മുടങ്ങിയവരില്‍ നിന്നും 15 ശതമാനം പിഴപലിശ ഈടാക്കിയും ആഗസ്ത് 31 വരെ അംശദായം സ്വീകരിക്കും.
പി എന്‍ സി/2263/2019
ഫിഷറീസ് വകുപ്പില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം.
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. (ഇരിട്ടി, തലശ്ശേരി, പയ്യന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ടവരായിരിക്കണം) ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. ഫിഷറീസ് വിഷയത്തിലുള്ള വി എച്ച് എസ് സി/ഫിഷറീസ് വിഷയത്തിലുള്ള ബിരുദം/സുവോളജി ബിരുദം/എസ് എസ് എല്‍ സി യും മൂന്ന് വര്‍ഷം ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 20 നും 56 നും മധ്യേ. താല്പര്യമുള്ളവര് ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ മാപ്പിളബേ, ഫിഷറീസ് കോംപ്ലക്സിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0497 2731081.
പി എന്‍ സി/2264/2019
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ ടാറ്റാ സ്പേഷ്യോ വാഹനം റിപ്പയര്‍ ചെയ്യുന്നതിനായി സ്പെയര്‍ പാര്‍ട്സുകള്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ളവരില് നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ അഞ്ചിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പി എന്‍ സി/2265/2019
സ്വീപ്പര്‍ നിയമനം; കൂടിക്കാഴ്ച നാളെ
കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ ശുചീകരണ ജോലികള്‍ ചെയ്യുന്നതിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫുള്‍ടൈം സ്വീപ്പറെ നിയമിക്കുന്നു. താല്പര്യമുള്ളവര് അസ്സല് പ്രമാണങ്ങള്‍ സഹിതം നാളെ(ജൂലൈ മൂന്ന്) രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രായപരിധി 50 വയസില്‍ താഴെ. ഫോണ്‍: 0497 2780226.
പി എന്‍ സി/2266/2019
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഐ സി എസ് ഇ ഇ പ്രോഗ്രാമിലേക്ക് 100 പേര്‍ക്ക് ജൂലൈ 12, 13 തീയതികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ അഞ്ചിന് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
ഐ സി എസ് ഇ ഇ പ്രോഗ്രാമിനുവേണ്ടി കോണ്‍ഫറന്‍സ് കിറ്റ്(ലാപ്ടോപ് ബാഗ്(ജ്യൂട്ട്), പേന, പേപ്പര്‍ പാഡ്) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ അഞ്ചിന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
2019-20 വര്‍ഷത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പോളിസി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ പതിനൊന്നിന് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
പി എന്‍ സി/23267/2019
വൈദ്യുതി മുടങ്ങും
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുട്ടന്നൂര് ഉത്രം ലൈന്‍, പെരുമ്പ, കുന്നോത്ത്, കരടി ഭാഗം, ഗ്രാമദീപം വായനശാല, കോണ്‍കോട് സ്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ നാളെ(ജൂലൈ മൂന്ന്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളിക്കീല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂലൈ മൂന്ന്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2268/2019
- Log in to post comments