Post Category
വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എക്സ്പേര്‍ട് ഗ്രൂപ്പ്
പഞ്ചായത്തുകളുമായി ബന്ധപ്പെട്ട പല പദ്ധതികളും കൃത്യമായ അറിവ് ഇല്ലാത്തതിനാല്‍ നിലക്കുന്ന സഹചര്യമുണ്ട്. ഇത്തരം സഹചര്യങ്ങളില്‍ ജില്ലാ തലത്തില്‍ ഇതു സംബന്ധിച്ച് നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വ്യക്തത യുണ്ടാക്കുന്നതിനുമായി എക്സ്പേര്‍ട് ഗ്രൂപ്പ് രൂപീകരിക്കും. നിലവില്‍ ഒരേ നിയമം പല പഞ്ചായത്തുകളിലും വ്യത്യസ്ത രൂപത്തിലാണ് നടപ്പാക്കുന്നത്. ഇവ ഒഴിവാക്കുന്നതിനാണ് ജില്ല തലത്തില്‍ ചര്‍ച്ച ചെയ്ത് പൊതു അഭിപ്രായം ഉണ്ടാക്കുന്നത്. എല്ലാ വകുപ്പുകളുടെയും ജില്ലാ തല ഉദ്യോഗസ്ഥരും വിദഗ്ദരും ചേര്‍ന്നതായിരിക്കും എക്‌സപേര്‍ട്ട് ഗ്രൂപ്പ്.
date
- Log in to post comments