Skip to main content

നിയമം പാലിക്കാത്ത എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടി

 

തദ്ദേശ സ്ഥാപനങ്ങളില്‍ ബില്‍ഡിങ് പെര്‍മിറ്റിന് വേണ്ടി അംഗീകൃത എഞ്ചിനീയര്‍മാര്‍ നല്‍കുന്ന പ്ലാനുകളില്‍ പലപ്പോഴും നിയമം പാലിച്ചല്ലെന്ന് സെക്രട്ടറിമാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ തെറ്റായ പ്ലാന്‍ സമര്‍പ്പിക്കുന്ന എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ,് സെക്രട്ടറി തുടങ്ങിയവര്‍ സമവായത്തിലൂടെ പ്രവര്‍ത്തിക്കാത്തതു കൊണ്ട് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന സഹചര്യം ഉണ്ടാകരുത്. പ്രസിഡന്റുമാരെ പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തായരിക്കണം പഞ്ചായത്തിന്റ എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടു പോകേണ്ടത്.  ഇക്കാര്യത്തില്‍ സെക്രട്ടറിമാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം.

 

date