താനാളൂര്‍ കുടുബാരോഗ്യ കേന്ദ്രത്തെ മാതൃകാ കേന്ദ്രമാക്കാന്‍ തീരുമാനം
താനാളൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തെ മാതൃകാ കേന്ദ്രമായി മാറ്റാന്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനം. നിലവില്‍ ദിനംപ്രതി അഞ്ഞൂറിലധികം രോഗികള്‍ ചികിത്സക്കെത്തുന്ന ജില്ലയിലെ ചുരുക്കം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് താനാളൂരിലെത്. ഈയൊരു സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. മാതൃകാ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ സംസ്ഥാനത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍ സന്ദര്‍ശിക്കും. ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി ബഹുജന കണ്വെന്ഷന് വിളിക്കാനും തീരുമാനമായി.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.സഹദേവന്, അംഗം ടി.പി.രമേശ്, മെഡിക്കല്‍ ഓഫിസര്‍ ഡോ: കെ.ടി.ശ്രുതി., എച്ച്.എം.സി അംഗങ്ങളായ മുജീബ് താനാളൂര്‍, എം.അബ്ദുസ്സലാം, ടി.കെ.മരക്കാരുട്ടി, എന്‍.പി.അബ്ദുല്‍ ലത്തിഫ്, എം.പി.ശ്രീജ, കെ.അഖില എന്നിവര്‍ സംസാരിച്ചു.
- Log in to post comments