Post Category
വിജയികളെ ആദരിച്ചു
സ്‌കോള്‍ കേരള മുഖേന രജിസ്റ്റര്‍ ചെയ്ത് പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടിയവരെയും സ്‌കോള്‍ കേരളയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ. കെ മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഹയര്‍സെക്കന്‍ഡറി മേഖലാ ഉപമേധാവി സി. സ്നേഹലത, എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ സി. അബദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു. സ്‌കോള്‍ കേരള എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ.എം ഖലീല്‍ സ്വാഗതവും സെക്രട്ടറി കെ.പി പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
date
- Log in to post comments