Skip to main content

ഹജ്ജ് കുത്തിവെപ്പ് ഇന്ന് മുതല്‍

കേരള ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ഇന്നു മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് കുത്തിവെപ്പ് നല്‍കുന്നത്. കുത്തിവെപ്പ് നല്‍കുന്ന തിയ്യതി, നിയോജക മണ്ഡലം, കുത്തിവെപ്പ് നടത്തുന്ന സ്ഥാപനം എന്നീ ക്രമത്തില്‍ താഴെ നല്‍കുന്നു.

ജൂലൈ രണ്ട്: പൊന്നാനി -    താലൂക്ക് ആസ്ഥാന ആശുപത്രി പൊന്നാനി, തിരൂര്‍ - ജില്ലാശുപത്രി തിരൂര്‍, കോട്ടക്കല്‍ - താലൂക്ക് ആസ്ഥാന ആശുപത്രി മലപ്പുറം, വേങ്ങര - താലൂക്ക് ആസ്ഥാന ആശുപത്രി തിരൂരങ്ങാടി, കൊണ്ടോട്ടി -    താലൂക്ക് ആസ്ഥാന ആശുപത്രി കൊണ്ടോട്ടി, ഏറനാട് - താലൂക്കാശുപത്രി അരീക്കോട്, പെരിന്തല്‍മണ്ണ - ജില്ലാശുപത്രി പെരിന്തല്‍മണ്ണ, നിലമ്പൂര്‍ -    ജില്ലാശുപത്രി നിലമ്പൂര്‍, മഞ്ചേരി -ഗവ. മെഡിക്കല്‍കോളേജ് ആശുപത്രി മഞ്ചേരി.
ജൂലൈ നാല്: തവനൂര്‍ - താലൂക്ക് ആസ്ഥാന ആശുപത്രി പൊന്നാനി, താനൂര്‍ - ജില്ലാശുപത്രി തിരൂര്‍    , മലപ്പുറം- താലൂക്ക് ആസ്ഥാന ആശുപത്രി മലപ്പുറം, തിരൂരങ്ങാടി- താലൂക്ക് ആസ്ഥാന ആശുപത്രി തിരൂരങ്ങാടി, വള്ളിക്കുന്ന് - താലൂക്ക് ആസ്ഥാന ആശുപത്രി കൊണ്ടോട്ടി, മങ്കട -    ജില്ലാശുപത്രി പെരിന്തല്‍മണ്ണ, വണ്ടൂര്‍ -    ജില്ലാശുപത്രി നിലമ്പൂര്‍.   

date