Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കൃഷി വകുപ്പിന്റെ കീഴിലുള്ള  അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിനായി ജൂലൈ 11ന് രാവിലെ 11ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കൃഷി/ മൃഗസംരക്ഷണം/ഡയറി സയന്‍സ്/ ഫിഷറീസ്/ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് മേഖലകളിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ശമ്പളം 25000 രൂപ. നിശ്ചിത  യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ആത്മ സെക്ഷനില്‍ നിന്നും ലഭിക്കും. ഫോണ്‍ 04862- 228188.
 

date