അവലോകന യോഗം ചേര്‍ന്നു
ആലപ്പുഴ: കെ.എസ്.ഇ.ബി.ലിമിറ്റഡ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ എന്നിവര്‍ സംയുക്തമായി വികസിപ്പിച്ച പമ്പ-കക്കി-ആനത്തോട് ഡാമുകള്‍ക്ക് വേണ്ടിയുള്ള എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ ഡോക്കുമെന്റിന്റെ അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ശ്രീലത അധ്യക്ഷയായ യോഗത്തില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഇറിഗേഷന്‍, തദ്ദേശസ്വയം ഭരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും ചെങ്ങന്നൂര്‍, കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര തഹസില്‍ദാര്‍മാരും, കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ടും പങ്കെടുത്തു. മോഹനന്‍ പി, ഡോ. പി.ജി ജയരാജ് എന്നിവര്‍ എമര്‍ജന്‍സി ആക്ഷന്‍ പ്ലാനെക്കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും വിശദീകരിച്ചു.
- Log in to post comments