Post Category
തേനീച്ച കര്‍ഷകര്‍ വിവരം നല്‍കണം
ജില്ലയില്‍ തേനീച്ച കൃഷി നടത്തുന്ന കര്‍ഷകര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെട്ട് തേനീച്ച വളര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, തേനീച്ച കോളനികളുടെ എണ്ണം, 2018-19 വര്‍ഷത്തില്‍ ഉല്പാദിച്ച തേനിന്‍റെ അളവ് എന്നീ വിവരങ്ങള്‍ 8281728194 എന്ന വാട്സാപ്പ് നമ്പരിലോ poktm@kkvib.org
എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണം. ഓഫീസില്‍ നേരിട്ടും വിവരം നല്‍കാം. തേനീച്ച വളര്‍ത്തല്‍ സംരഭകരുടെ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനുവണ്ടിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments