ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കി
ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് വിതരണം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ച സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിന് 50,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ പട്ടാനൂര്‍ കെപിസിഎച്ച്എസ്എസ്, ചൊക്ലി രാമവിലാസം എച്ച്എസ്എസ് എന്നിവയ്ക്ക് യഥാക്രമം 25,000 രൂപയും, 10,000 രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൈമറി വിഭാഗം സ്‌കൂളുകളിലേയ്ക്കുള്ള ഹൈടെക് ലാബ് പദ്ധതിയും ഉപകരണ വിതരണവും ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വച്ചായിരുന്നു സമ്മാനം വിതരണം. വി എസ് ശിവകുമാര്‍ എംഎല്‍എ, നവകേരളമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 147 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയില്‍ നിലവില്‍ 4211 കുട്ടികള്‍ അംഗങ്ങളാണ്. ഹൈടെക് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വിഭാവന ചെയ്തിട്ടുള്ളത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍ഹരായവരെ കണ്ടെത്തിയിട്ടുള്ളത്.
പി എന്‍ സി/2320/2019
- Log in to post comments