Post Category
വ്യാജചിട്ടികള്‍ക്കെതിരെ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് അനധികൃത ചിട്ടികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അത്തരം ചിട്ടികളില്‍ ചേര്‍ന്ന് വഞ്ചിതരാകാതെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. കേന്ദ്ര ചിട്ടി നിയമപ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത ചിട്ടിയാണോ എന്നും അസിസ്റ്റന്റ് ചിട്ടി രജിസ്ട്രാറുടെ സീലോടുകൂടിയ പാസ് ബുക്കാണോ ലഭിച്ചിട്ടുള്ളത് എന്നും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ പൊതുജനങ്ങള്‍ ചിട്ടികളില്‍ പണം നിക്ഷേപിക്കാവൂ. നിയമപ്രകാരമല്ലാത്ത ചിട്ടികള്‍ നടത്തപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാറാഫീസിലോ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ അറിയിക്കണമെന്നും ജില്ലാ രജിസ്ട്രാര്‍ റ്റി.കെ.മുരാരി അറിയിച്ചു.
(പിഎന്‍പി 1711/19)
date
- Log in to post comments