Post Category
സൗജന്യ മുച്ചക്രവാഹനം : അപേക്ഷ ക്ഷണിച്ചു
ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ 2019 ഫെബ്രുവരി 11 നകം അംഗത്വമെടുത്ത ഭിന്നശേഷിക്കാരായ അംഗങ്ങളിൽ നിന്നും സൗജന്യ മുച്ചക്രവാഹനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷഫോമും വിശദവിവരങ്ങളും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0487-2360490.
date
- Log in to post comments