Skip to main content

എല്‍.പി.ജി ഓപ്പണ്‍ ഫോറം

ജില്ലയിലെ എല്‍.പി.ജി വിതരണം സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായുള്ള ഓപ്പണ്‍ ഫോറം ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഉപഭോക്താക്കളുടെ പരാതികള്‍ ഓഗസ്റ്റ് അഞ്ചിനകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ ഓപ്പണ്‍ ഫോറത്തില്‍ നേരിട്ടോ സമര്‍പ്പിക്കാവുന്നതുമാണ്.

 

date