Post Category
എം.എസ്.എം.ഇ അവാര്‍ഡ് വിതരണം മൂന്നിന്
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളില്‍ 2014-15 വര്‍ഷം മികച്ച വ്യവസായ സംരംഭകരായി തിരഞ്ഞെടുത്തവര്‍ക്കുള്ള പുരസ്കാര വിതരണം ജനുവരി മൂന്നിന് വൈകിട്ട് നാലിന് മാസ്കറ്റ് ഹോട്ടലില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന് നിര്‍വഹിക്കും. കെ.മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന മുഖ്യപ്രഭാഷണം നടത്തും.
പി.എന്‍.എക്സ്.5572/17
date
- Log in to post comments