Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ജില്ലയില്‍ 2017 - 18 സാമ്പത്തികവര്‍ഷം എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവയും ഉള്ളടക്കം ചെയ്യണം. അപേക്ഷകള്‍ ജനുവരി അഞ്ച് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിലോ, വാമനപുരം, കാട്ടാക്കട എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭിക്കണം.
(പി.ആര്.പി 1001/2018)
date
- Log in to post comments