Post Category
അസാപ്: പ്രാഗ്രാം എക്സിക്യൂട്ടീവ് / എംബിഎ ഇന്റേണ്‍സിനെ ആവശ്യമുണ്ട്
കൊച്ചി: അസാപ് പദ്ധതിയിലേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ് / എംബിഎ ഇന്റേണ്‍സിനെ തിരഞ്ഞെടുക്കുന്നു. എറണാകുളം ജില്ലയിലെ വിവിധ അസാപ് (അഡിഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം) ഓഫീസുകളില്‍ ആയിരിക്കും നിയമനം. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കു, 60 ശതമാനം മാര്‍ക്കോടുകൂടി, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എംബിഎ പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി അഞ്ചിന് രാവിലെ 10 -ന് ഇടപ്പള്ളി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് ഓഫീസില്‍ മാര്‍ക് ലിസ്റ്റിന്റെ അസ്സല് രേഖകളും, രേഖകളുടെ പകര്‍പ്പും, ബയോഡേറ്റയും സഹിതം അഭിമുഖത്തിനു എത്തിച്ചേരണം. ഇന്റേണ്‍ഷിപ്പ് പ്രതിമാസ സ്റ്റൈപ്പന്റ് 10000 രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8086519310, 8547247973.
date
- Log in to post comments