Post Category
മരണാനന്തര ധനസഹായം
കൊച്ചി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ലിസി മുഖേന നടപ്പാക്കിവരുന്ന ആം ആദ്മി ബീമാ യോജന (ആബി) പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്ക്കായി കുറഞ്ഞ മരണവും മരണാനന്തര ധനസഹായം 30,000 രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തി.
18 മുതല്‍ 50 വയസ്സുവരെയുള്ള അംഗങ്ങള്ക്കാണ്് ഇത് ബാധകം. പുതുക്കിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് വിവരവും ആധാര്‍ നമ്പറും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.chiak.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അക്ഷയ, ഉന്നതി ജന സേവ കേന്ദ്രങ്ങള്‍ വഴി അഞ്ച് രൂപ ഫീസ് നല്‍കിയും സേവനം ഉപയോഗപ്പെടുത്താം
date
- Log in to post comments