Post Category
അസ്മാബി കോളേജ്-പോഴൻകാവ് റോഡ് നവീകരണത്തിന് 60 ലക്ഷം
ശ്രീനാരായണപുരം പഞ്ചായത്തിലെ പോഴൻ കാവ് - അസ്മാബി കോളേജ് റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നു. ബി.എം.ബി.സി നിലവാരത്തിലാണ് നവീകരിക്കുക. ഇതിന് 60,50,000 രൂപയുടെ ഭരണാനുമതി ലഭിച്ചു. തുടർ നടപടികൾ പൂർത്തീകരിച്ച് പണികൾ ഉടൻ ആരംഭിക്കുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു. തീരദേശത്തെ റോഡിന്റെ ശോചനീയാവസ്ഥ കാണിച്ച് എംഎൽഎ ഹാർബർ എഞ്ചീനിയറിഗ് വകുപ്പിന് നൽകിയ കത്ത് പരിഗണിച്ചാണ് നടപടി. റോഡിന്റെ പലഭാഗത്തും ടാറും മെറ്റലും പൂർണമായി ഇളകി മാറി കുണ്ടുംകുഴിയുമാണ്. കനത്ത മഴയിൽ ഇതിൽ വെള്ളം കെട്ടുന്നതു മൂലം കുഴി അറിയാതെ ഇരുചക്രയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. കോളേജിലേക്ക് കാൽനടയായി എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യാത്രികരുടെ ക്ലേശത്തിനാണ് ഇതോടെ അറുതിയാകുന്നത്.
date
- Log in to post comments