Post Category
മിനിമം വേതനം: തെളിവെടുപ്പ് 17-ന്
കൊച്ചി: സ്റ്റോണ്‍ ബ്രേക്കിംഗ്/ക്രഷിംഗ്, റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി, നിര്‍മാണം (Construction or maintenance of roads and building operations) എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 17-ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ഗവ:ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ സ്റ്റോണ്‍ ബ്രേക്കിംഗ്/ക്രഷിംഗ്, റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി, നിര്‍മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന തൊഴിലാളി/തൊഴിലുടമകളും ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും മറ്റ് ബന്ധപ്പെട്ടവരും പങ്കെടുക്കും.
date
- Log in to post comments