പിഴ ചുമത്തി
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളില്‍ കോന്നി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അമിത വില ഈടാക്കുക, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്റ്റോക്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരുന്ന ഒരു പെട്രോള്‍ പമ്പിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.മൃണാള്‍സെന്‍, വില്ലേജ് ഓഫീസര്‍ കെ.എന്‍.അനില്‍കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ശരത് നാഥ്, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് എം.റ്റി.സജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്.ദിനേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മകരവിളക്കിനോടനുബന്ധിച്ച് ജില്ലയിലേക്ക് കൂടുല്‍ തീര്‍ഥാടകര്‍ വരുംദിവസങ്ങളില്‍ എത്തുമെന്നതിനാല്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. (പിഎന്‍പി 14/18)
- Log in to post comments