Post Category
ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ്
ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ ഒന്നിന് മഞ്ചേരി കോസ്മോ പോളിറ്റന്‍ ക്ലബ്ബില്‍ നടത്തും. സബ്ജൂനിയര്, കേഡറ്റ് എന്നീ വിഭാഗങ്ങളില്‍ പുരുഷ വനിത മത്സരങ്ങള്‍ ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്വന്തം ക്ലബ് അഥവ സ്ഥാപനങ്ങള്‍ മുഖേന ഓഗസ്റ്റ് 30 ന് മുമ്പ് സെക്രട്ടറി, മലപ്പുറം ജില്ലാ ജൂഡോ അസോസിയേഷന്, സ്പോര്ടസ് പ്രമോഷന് അക്കാദമി, മഞ്ചേരി 676 121 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ മിനിമം ബെല്‍റ്റ് ടെസ്റ്റ് പാസ്സായിരിക്കണം. ഫോണ്‍- 8129587576.
date
- Log in to post comments