Post Category
ലൈഫ് പദ്ധതി: 16 വീടുകളുടെ താക്കോൽ കൈമാറി
എടവിലങ്ങ് പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി 16 വീടുകളുടെ താക്കോൽദാനം കൈപ്പമംഗലം എംഎൽഎ ഇ.ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എ.പി ആദർശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈത വളപ്പിൽ, ബി.ജി. വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തങ്കപ്പൻ, സെക്രട്ടറി അബ്ദുൾ ജലീൽ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രമേഷ് ബാബു, സുമ വത്സൻ, എം.ജി അനിൽകുമാർ, എം.വി. ഇന്ദിര, വി.ഇ.ഒ കെ.ബി. ഷജിത എന്നിവർ പങ്കെടുത്തു. പദ്ധതി പ്രകാരം നിർമ്മിക്കുന്ന ബാക്കി വീടുകൾ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് കൈമാറും.
date
- Log in to post comments