Post Category
ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഓഫീസ് നടപടിക്രമങ്ങൾക്കും ഭാഗ്യക്കുറി നിയമത്തിനും വിരുദ്ധമായി പ്രവർത്തിച്ചതിന് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജി. ശർമയെയും ഗുരുവായൂർ ഭാഗ്യക്കുറി സബ് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് സി. ആർ. ജോസഫിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. തൃശൂർ ജില്ലാ ഭാഗ്യക്കുറി ഓഫീസിലെ ഏജന്റിൽ നിന്ന് അക്ഷയ ഭാഗ്യക്കുറിയുടെ ആറായിരം ടിക്കറ്റുകൾ തിരികെവാങ്ങി പകരം പൗർണമി ഭാഗ്യക്കുറിയുടെ ആറായിരം ടിക്കറ്റുകൾ നൽകിയതിനാണ് ജോസഫിനെതിരെ നടപടി. വിൽപന നടത്തിയ ടിക്കറ്റുകൾ മാറ്റി നൽകാൻ സൂപ്പർ അഡ്മിൻ ഐഡിയും പാസ്വേഡും നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് ശർമയ്ക്കെതിരെ നടപടി സ്വീകരിച്ചത്. ഡെപ്യൂട്ടി ഡയറക്ടറുടെ ഭാഗത്തുനിന്ന് കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ജോ. ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പി.എൻ.എക്സ്.3213/19
date
- Log in to post comments